Skip to main content

ജനകീയ മത്സ്യകൃഷി: അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ പൂമീൻ, കരിമീൻ, ചെമ്മീൻ കൃഷി, പിന്നാമ്പുറ കരിമീൻ/വരാൽ വിത്തുൽപാദന യൂണിറ്റ് എന്നിവയാണ് വിവിധ ഘടക പദ്ധതികൾ. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുളള അപേക്ഷ കണ്ണൂർ, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവൻ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ആഗസ്ത് 10ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. ഫോൺ: 0497 2732340.
 

date