Skip to main content

ബോണസ് തർക്കം ഒത്തുതീർന്നു

ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിലെ ഹോൾസെയിൽ ആന്റ് റീട്ടെയിൽ ജീവനക്കാരുടെ 2022-23 വർഷത്തെ ബോണസ് തർക്കം ജില്ലാ ലേബർ ഓഫീസർ എം മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി-തൊഴിലുടമ യോഗത്തിൽ പരിഹരിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് മാസ ശമ്പളം 11,500 രൂപ പരിധി വെച്ച് 20 ശതമാനം ബോണസിനും നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന എക്‌സ്‌ഗ്രേഷ്യ തുടർന്ന് നൽകുവാനും ധാരണയായി. ബഷീർ പള്ളിയത്ത്, പി സുധീർ, ടി വി സുരേഷ്, കെ ബവിൻ, കെ പി സഹദേവൻ, വി വി ബാലകൃഷ്ണൻ, എം കെ സുജിത്ത്, പി പി രാജേഷ്, എം വേണുഗോപാൽ, പി പ്രസൂൺ ബാബു, വിജയകുമാർ എന്നിവർ പങ്കെടുത്തു

date