Skip to main content

ടൂറിസം വീഡിയോ; ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശൂര്‍ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ റീലുകള്‍, വീഡിയോ ഡോക്യുമെന്ററി എന്നിവ നിര്‍മിക്കുന്നതിന് യോഗ്യരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍ദ്ദേശിക്കുന്ന ടൂറിസം സ്‌പോട്ടുകള്‍ ഡ്രോണ്‍ കാമറ ഉള്‍പ്പെടെ ഉപയോഗിച്ച് ഷൂട്ട് ചെയ്യണം. 
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത, സീല്‍ ചെയ്ത ക്വട്ടേഷന്‍ 2023 ഫെബ്രുവരി 10 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തണം. കവറിനു പുറത്ത് ടൂറിസം വീഡിയോ നിര്‍മാണം ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി-7 ക്വാര്‍ട്ടേഴ്‌സ്, സിവില്‍ സ്‌റ്റേഷന്‍, അയ്യന്തോള്‍. ഫോണ്‍- 0487 2360644  

date