Skip to main content

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് പാരാമെഡിക്കൽ  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ നൽകിയവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ആഗസ്റ്റ് 4 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  മൂന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണവും പുതിയ കോളജുകളിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷനും ആഗസ്റ്റ് 5വൈകിട്ട് അഞ്ചു മണി വരെ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്3575/2023

date