Skip to main content

മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ ഒഴിവ്

        കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറേയും ലബോറട്ടറി ടെക്നീഷ്യനെയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തുന്നു.  മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും ലബോറട്ടറി ടെക്നീഷ്യന് BSc MLT, DMLT with Paramedical council registration എന്നിവയാണ് യോഗ്യത.  ഓരോ ഒഴിവ് വീതമാണുള്ളത്.  ഓഗസ്റ്റ് 10 ആണ് അപേക്ഷ നൽകേണ്ട അവസാന തീയ്യതി.  നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഓഗസ്റ്റ് 14 രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം.  മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച 10.30നും ലാബോറട്ടറി ടെക്നീഷ്യൻ 11.30നും നടക്കും.

പി.എൻ.എക്‌സ്3581/2023

date