Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പ വിതരണ ഉദ്ഘാടനം ഓഗസ്റ്റ് 3 ന് മന്ത്രി പി.രാജീവ്‌ നിർവഹിക്കും

 

കുടുംബശ്രീ സംഘങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണ ഉദ്ഘാടനം ഓഗസ്റ്റ് 3ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ നിർവഹിക്കും. കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിക്കും. കളമശ്ശേരി നഗരസഭ വെസ്റ്റ് സി.ഡി.എസിലെ 36 കുടുംബശ്രീ സംഘങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പയാണ് വിതരണം ചെയ്യുന്നത്.

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്, കേരള സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) ഡയറക്ടർ ഉദയൻ പൈനാക്കി, കെ.എസ്.ബി.സി.ഡി.സി അസി. ജനറൽ മാനേജർ പി.എൻ വേണുഗോപാൽ, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുക്കും.

സ്ത്രീ സാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കി വരുന്നത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വായ്പാ നൽകുന്നത്. സ്വയംതൊഴിൽ വിദ്യാഭ്യാസം, മൈക്രോ ഫിനാൻസ് എന്നീ മേഖലകളിലാണ് കോർപ്പറേഷൻ പ്രധാനമായും വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീ സി.ഡി.എസ്.കൾക്കുപ്പെടെ 713 കോടി രൂപയുടെ വായ്പ വിതരണം നടത്തിയിട്ടുണ്ട്. വായ്പാ പദ്ധതികൾക്ക് പുറമേ തൊഴിലധിഷ്ഠിത പരിശീലനം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, പ്രദർശന വിപണന മേളകൾ എന്നിവയും കോർപറേഷൻ സംഘടിപ്പിച്ചുവരുന്നുണ്ട്.

date