Skip to main content

യൂത്ത് ഫെസ്റ്റ് 2023 : എൻട്രികൾ ക്ഷണിച്ചു 

 

  വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി / എയ്ഡ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.അന്താരാഷ്ട്ര യുവജന ദിനമായ ആഗസ്റ്റ് 12 ന്  മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ മത്സരങ്ങള്‍ നടത്തും. കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായം ഉള്ളവർ ) നാടകം, റീൽസ്, മാരത്തോൺ എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു.

ഐടിഐ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് &സയന്‍സ് , പ്രഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിനോദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികളാവുക . വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8000 , 5000 , 3000 രൂപയും , മാരത്തോണിന് 4000, 2500 , 1500 രൂപയും , റീൽസിന് 1000, 750, 500 രൂപയുമാണ് സമ്മാന തുക. മാരത്തോൺ പുരുഷ /  സ്ത്രീ പ്രത്യേകം മത്സരങ്ങൾ നടത്തും.പങ്കെടുക്കുവാൻ താൽപര്യമുള്ളവർ youthfestekm@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ പേര് , വയസ്സ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്  , പങ്കെടുക്കുന്ന ഇനം , മൊബൈൽ നമ്പർ എന്നിവ സഹിതം  ആഗസ്റ്റ് 4 നകം രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ www.ksacsyouthfest.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7012722501,9526816588 ബന്ധപ്പെടാവുന്നതാണ്.
 

date