Skip to main content

തൊഴിൽ  പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്

 

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) താഴെപറയുന്ന സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടിയിൽ സീറ്റുകൾ ഒഴിവുണ്ട്. 

1.പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ
 2. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്‌മന്റ് 
3. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം ഇ പി സിസ്റ്റംസ് ആൻഡ് മാനേജ്‌മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റ് ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ബിടെക് സിവിൽ പാസ്സായ വിദ്യാർഥിനികൾക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ്  കൺസ്ട്രക്ഷൻ, ബിടെക് സിവിൽ/ബി ആർക്ക് പാസ്സായ വിദ്യാർഥിനികൾക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിംഗ് ആൻഡ് മാനേജ്‌മന്റ്, ബിടെക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് /പ്രൊഡക്ഷൻ എൻജിനീയറിങ് പാസായവർക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എം ഇ പി സിസ്റ്റംസ് ആൻഡ് മാനേജ്മെൻറ് എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികളുടെ തൊണ്ണൂറു ശതമാനം ഫീസും കേരള സർക്കാർ വഹിക്കും 

പരിശീലനത്തിൽ പ്രവേശിക്കുവാൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നു  സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കണം.ഒന്നിൽ കൂടുതൽ യോഗ്യത ഉണ്ടെങ്കിൽ പ്രസ്തുത രേഖകൾ കൂടി ഹാജരാക്കാവുന്നതാണ്. 

a.കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ (വരുമാന സർട്ടിഫിക്കറ്റ് - കല്യാണം കഴിഞ്ഞവർ ഭർത്താവിന്റെയോ,പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളുടെയോ  വരുമാനം കാണിക്കേണ്ടതാണ് )

b. ഇ ഡബ്ള്യു എസ് (ews)/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി  വിഭാഗത്തിൽ പെടുന്നവർ - വരുമാനം,ജാതി,അസറ്റ് (അർഹതയുണ്ടെങ്കിൽ),എന്നീ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

c.കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (രേഖ ഹാജരാക്കണം)

d.ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക  (ആരാണോ മരണപ്പെട്ടത് -മരണ  സർട്ടിഫിക്കറ്റ് ഹാജരാക്കണം )

e.ഭിന്നശേഷിയുള്ള കുട്ടിയുടെ/കുട്ടികളുടെ   അമ്മ( രേഖ ഹാജരാക്കണം )

f.വിധവ/വിവാഹ മോചനം നേടിയവർ  (രേഖ ഹാജരാക്കണം )

g.ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ (  രേഖ ഹാജരാക്കണം)

അപേക്ഷിക്കുവാൻ  ആഗ്രഹിക്കുന്നവർ  അസ്സൽ രേഖകളും രണ്ടു പകർപ്പുമായി  (പത്താം ക്ലാസ് ,പ്ലസ് ടു ,ബിടെക് /ബി ആർക്ക് ,ആധാർ,നിർദിഷ്ട യോഗ്യതകൾ)   ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആഗസ്ത് 11 വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 8078980000 ,വെബ്സൈറ്റ് : www.iiic.ac.in

date