Skip to main content

യൂത്ത് ഫെസ്റ്റ്: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

 അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും (8, 9, 10 ക്ലാസ്സുകാര്‍ക്ക്), കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി (17 നും 25 നുമിടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ മത്സരങ്ങളും നടത്തും. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയും, മാരത്തോണിന് 8000, 5000, 3000 രൂപയും, റീല്‍സിന് 1000, 750, 500 രൂപയും, ക്വിസ്സിന് 5000, 4000, 3000 രൂപയുമാണ് സമ്മാന തുക. മാരത്തോണ്‍ പുരുഷ / സ്ത്രീ പ്രത്യേകം മത്സരങ്ങള്‍ നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ www.ksacsyouthfest.com എന്ന വെബ് സൈറ്റിലോ 9847162300 എന്ന വാട്ട്സാപ്പ് നമ്പറിലേ പേര്, വയസ്സ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് 4 നകം രജിസ്റ്റര്‍ ചെയ്യണം.

date