Skip to main content

ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം

കോട്ടയം: 2023 -24 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് മൂന്നിന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം.
 ഐ.ടി. ഐ / കെ.ജി.സി. ഇ വിഭാഗത്തിലുള്ളവർക്ക് രാവിലെ 8.30 മുതൽ 9.30 വരെയും പ്ലസ്ടു / വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളവർക്ക് രാവിലെ 10 മുതൽ 11 വരെയും രജിസ്‌ട്രേഷൻ നടത്താം. അസൽ സർട്ടിഫിക്കറ്റ്, ഫീസ് (13995 രൂപ എ. ടി. എം കാർഡ് വഴി), പി.ടി.എ ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതമാണ് ഹാജാകേണ്ടത്.

date