Skip to main content

യോഗ അധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്യൂണിറ്റി കോളജ് കേരള യോഗ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായോ https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്‌തോ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ഫോൺ : 0471 2325101,8281114464

date