Skip to main content
മേവട  ഗവണ്മെന്റ് എല്‍.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍  നിര്‍വഹിക്കുന്നു

നവീകരിച്ച സ്‌കൂള്‍ കെട്ടിടവും പ്രഭാതഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു

കോട്ടയം: മേവട  ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍രാജ്  നിര്‍വഹിച്ചു.  സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ജിനോ സ്‌കറിയ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി *16* ലക്ഷം രൂപയിലാണ്  സ്‌കൂള്‍ കെട്ടിടം നവീകരിച്ചത്. 6.5 ലക്ഷം രൂപയോളം വകയിരുത്തിയാണ് മേവട, കൊഴുവനാല്‍, കേഴുവംകുളം എന്നീ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. 

  ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്,  സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ  ആലീസ് ജോയി,  ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ. ആര്‍. ഗോപി, പി. സി. ജോസഫ്, മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, പി.ടി.എ വൈസ് പ്രസിഡന്റ് രാജേഷ്, എ. ഇ. ഒ. ഷൈലാ രാജേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

 

 

 

 

date