Skip to main content

കേന്ദ്ര പദ്ധതികളെ കുറിച്ചുളള ബോധവൽക്കരണ ശിൽപശാല സമാപിച്ചു

കോട്ടയം: കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടയം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ പരിപാടികൾ സമാപിച്ചു.  ഐസിഡിഎസ് ഏറ്റുമാനൂർ അഡീഷണൽ പ്രൊജക്ടുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ സർക്കാർ പരിപാടികളെ കുറിച്ചുള്ള ശിൽപശാല റിസർവ് ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ വി.സുരേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പതാക വാഹക പദ്ധതികളെ കുറിച്ചുള്ള ക്ലാസിന് പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം സ്മിതി നേതൃത്വം നൽകി. ആഗോള മുലയൂട്ടൽ വാരാചരണ ശിൽപശാലയ്ക്ക് ആയുഷ്ഗ്രാം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മി വർമയും വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യൻ ശാരിമോളും നേതൃത്വം നൽകി.
വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകൾ, മൽസരങ്ങൾ, കേന്ദ്ര സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം എന്നിവയും നടന്നു.
 

date