Skip to main content

ജവഹര്‍ ബാലഭവനില്‍ പ്ലേ സ്‌കൂള്‍ നഴ്‌സറി ക്ലാസുകളിലേക്ക്  പ്രവേശനം

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലഭവനില്‍ പുതുതായി ആരംഭിച്ച പ്ലേ സ്‌കൂളിലേക്കും ഡേ കെയര്‍ സെന്ററിലേക്കും പ്രവേശനം നടത്തുന്നു. പ്ലേ സ്‌കൂളില്‍  പ്രവേശനം മൂന്നു വയസ് മുതല്‍ അഞ്ചു വയസുവരെയും, ഡേ കെയറില്‍ രണ്ട് വയസ് മുതല്‍ മൂന്നു വയസു വരെയുമാണ്.  രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം.  കൂടാതെ കലാക്ലാസുകളും നടന്നു വരുന്നു. കലാക്ലാസുകള്‍ എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ ആറു വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 12.30 വരെയുമാണ്.  മുതിര്‍ന്നവര്‍ക്ക് മൂന്നു മുതല്‍ 4.30 വരെയും ക്ലാസുകള്‍ ഉണ്ടാകും. ഫോണ്‍: 0477-2260622, 8714560622.
 

date