Skip to main content

നെഹ്റുട്രോഫി വള്ളംകളി: സാഹിത്യ സെമിനാര്‍ നാലിന്

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് സാഹിത്യ സെമിനാര്‍ നടത്തുന്നു. ഓഗസ്റ്റ് നാലിന് രാവിലെ 10ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളജില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കല, സാഹിത്യം, ആവിഷ്‌കാരം, സ്വാതന്ത്ര്യം  എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍. ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ വിഷയാവതരണം നടത്തും. സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍,  സെന്റ് ജോസഫ്‌സ് വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.എ. സിസ്റ്റര്‍ ഉഷ, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.ജയമ്മ, എം.ആര്‍. പ്രേം എന്നിവര്‍ പങ്കെടുക്കും

date