Skip to main content

ജില്ലാ ട്രഷറിയില്‍ ലൈബ്രറി തുറന്നു

ട്രഷറി വകുപ്പിന്റെ വജ്ര ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ട്രഷറിയില്‍ ജീവനക്കാര്‍ക്ക് ലൈബ്രറി തുറന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറി ഓഫീസര്‍ കെ പി ഹൈമ അധ്യക്ഷത വഹിച്ചു. ജീവനക്കാരില്‍ നിന്ന് സമാഹരിച്ച പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ലൈബ്രറി തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചതോറും പുസ്തകാസ്വാദന ചര്‍ച്ചകള്‍ നടത്തും. അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ ടി വി തിലകന്‍, സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ രഘൂത്തമന്‍ ചന്ദ്രോത്ത്, അസിസ്റ്റന്റ്  ട്രഷറി ഓഫീസര്‍ ഇ പി വിനോദ് കുമാര്‍,  ടി മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി പി വി അശോകന്‍ എന്നിവര്‍ പങ്കെടുത്തു . വജ്ര ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കലക്ടറ്റേറ്റ് പരിസരത്ത് ജീവനക്കാരുടെ വിളംബര യാത്ര നടത്തി. ഇടപാടുകാര്‍ക്ക് മധുര വിതരണം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാകായിക മത്സരങ്ങള്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടത്തും.

date