Skip to main content

മെൻസ്ട്രുവൽ കപ്പ് വിതരണം

ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർത്ഥിനികൾക്കായി ഏർപ്പെടുത്തിയ മെൻസ്ട്രുവൽ കപ്പുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ചേംബറിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ രത്നകുമാരി, ടി സരള, യു പി ശോഭ, വി കെ സുരേഷ് ബാബു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ആറ് ഗവ.ഹയർ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി 834 മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്യുന്നത്. കല്യാശ്ശേരി കെ പി ആർ ജി എച്ച് എസ് എസ് (173) , പാലയാട് ജി എച്ച് എസ് എസ് (132), ചിറ്റാരിപറമ്പ് ജി എച്ച് എസ് എസ്(128), ചുഴലി ജി എച്ച് എസ് എസ് (90), പാല ജി എച്ച് എസ് എസ് (140) മാടായി ജി എച്ച് എസ് എസ് ഗേൾസ് (178) എന്നിങ്ങനെയാണ് കപ്പുകളുടെ വിതരണം

date