Skip to main content

സ്‌പോട്ട് അഡ്മിഷൻ

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളേജിലെ 2023 -24 വർഷത്തെ ലാറ്ററൽ എൻട്രി മൂന്നാം സെമസ്റ്ററിന്റെ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് നാലിന് കോളേജിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 9.30 വരെയാണ് രജിസ്‌ട്രേഷൻ സമയം.  www.polyadmission.org/let  എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പോളിടെക്‌നിക് കോളേജ് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളേജിൽ  പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷന് രാവിലെ ഒമ്പതിന് മുമ്പായി എത്തണം. പ്രവേശനത്തിനായി വരുന്നവർ എസ്.എസ്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ജാതി, വരുമാനം/നോൺ ക്രിമിലെയർ, വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസും പ്രവേശന സമയത്ത് തന്നെ അടയ്ക്കണം.

date