Skip to main content

ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ 2023-24 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി അഡ്മിഷൻ ആഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പതിന് നടക്കും. പ്ലസ്ടു / വി.എച്ച്.എസ്.ഇ/ഐ.ടി.ഐ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ ഒരു ഒഴിവും ഇലക്‌ട്രോണിക്‌സ് എൻജിനീയറിങിൽ ഐ.ടി.ഐ, മുസ്‌ലിം കാറ്റഗറിയിലും മെക്കാനിക്കൽ എൻജിനീയറിങിൽ എസ്്.സി കാറ്റഗറിയിൽ ഒരു ഒഴിവുമാണുള്ളത്. www.gptcperinthalmanna.in ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദേശിക്കുന്ന ഫീസും സഹിതം രക്ഷിതാവുമായി പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ ഹാജരാവണം. കമ്മൂ്യണിറ്റി ക്വാട്ടയിൽ അഡ്മിഷൽ ലഭിന്നതിന് വരുമാനം/നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും എസ്.സി വിഭാഗത്തിന് തഹസിദാർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം.  രാവിലെ ഒമ്പത് മുതൽ പത്ത് വരെയാണ് രജിസ്‌ട്രേഷൻ സമയം. ഫീസ് എ.ടി.എം കാർഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

date