Skip to main content
തണ്ടിലം -മണലി - കേച്ചേരി റോഡ് മന്ത്രി നാടിന് സമർപ്പിച്ചു

കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ

തണ്ടിലം -മണലി - കേച്ചേരി റോഡ് മന്ത്രി നാടിന് സമർപ്പിച്ചു

വികസന രംഗത്തെ മുരടിപ്പുകൾ നീക്കി വളരെ വേഗത്തിൽ മുന്നേറുന്ന കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പ്രളയത്തിൽ തകർന്ന കുന്നംകുളം - മണലൂർ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട തണ്ടിലം - മണലി-കേച്ചേരി റോഡ്   നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പാലങ്ങളുടെയും റോഡുകളുടെയും സൗകര്യങ്ങൾ  നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ,ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് രേഖ സുനിൽ ,ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ,വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കർമ്മല ജോൺസൺ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ടി ജോസ് , വാർഡ് മെമ്പർ സുബ്രഹ്മണ്യൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ ഷേർളി ദിലീപ് കുമാർ നന്ദിയും പറഞ്ഞു. വേലൂർ പഞ്ചായത്തിൽ  വയോജനകേന്ദ്രം ആരംഭിക്കുന്നതിന് അയ്യപ്പത്ത് പാർവ്വതിയമ്മ 8 സെന്റ് സ്ഥലം സൗജന്യമായി നൽകുന്നതിന് ആധാരം മന്ത്രിക്ക് കൈമാറി.  

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ വിനിയോഗിച്ചാണ് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.എ സി മൊയ്തീൻ എംഎൽഎയുടെ ശ്രമഫലമായാണ് തുക ലഭ്യമായത്. വേലൂർ ചൂണ്ടൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.

date