Skip to main content

അറിയിപ്പുകൾ 

 മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി യുവജനങ്ങൾക്കായി മാരത്തൺ ( ആൺ / പെൺ ), ലഘുനാടകം, റീൽ മേക്കിങ്, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും, ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ഉണ്ടാകുന്നതാണ്. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ www.ksacsyouthfest.com എന്ന വെബ്സൈറ്റിൽ ആഗസ്റ്റ് നാലാം തിയ്യതി വരെ ചെയ്യാം. ക്വിസ് മത്സരം എച്ച് എസ്, എച്ച് എസ് എസ്  (8,9,11) വിഭാഗത്തിനും മറ്റുള്ളവ കോളേജ് ( ബിരുദ വിഭാഗം) ( പ്രായ പരിധി 17 -25 വയസ്സു വരെ) വിദ്യാർത്ഥികൾക്കുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9747541150, 9074508356 

പ്ലസ് വൺ  പ്രവേശനം

കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധിക ബാച്ചായി അനുവദിച്ച പ്ലസ് വൺ കൊമേഴ്സ് ബാച്ചിലേക്ക് അഡ്മിഷൻ ക്ഷണിച്ചു. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും ട്രാൻസ്ഫർ വഴി പ്രവേശനം ആഗ്രഹിക്കുന്നവരുമായ പൊതു വിഭാഗത്തിപ്പെട്ട കുട്ടികൾക്ക്  അപേക്ഷിക്കാവുന്നതാണ്. ഏകജാലകത്തിൽ ഉൾപ്പെടാത്തതിനാൽ നേരിട്ട് അപേക്ഷിക്കുന്നവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതാണ്. ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്കു മുമ്പായി സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9946006256, 8075848371 
 
സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ 2023-24 അധ്യയന വർഷത്തെ രണ്ടാം വർഷ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷിച്ചവരിൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട പ്ലസ് ടു/വി.എച്ച്.എസ്.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ്കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യുകയും അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കേണ്ടതുമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714

date