Skip to main content

അറിയിപ്പുകൾ 

റേഷൻകടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നു

കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള എക്കാട്ടൂർ-വെളളറങ്കോട് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷൻ കടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നും എസ് എസ് എൽ സി വിജയിച്ച യോഗ്യരായ അപേക്ഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ ഏഴിന് വൈകീട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2370655  (ജില്ലാ സപ്ലെ ഓഫീസ്), 0496  2620253  (കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്).

 

ക്വട്ടേഷൻ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ കാന്റീൻ ഒരു വർഷത്തേക്ക് നടത്തിപ്പിനായി പ്രതിമാസ ലൈസൻസ് ഫീസ് അടിസ്ഥാനത്തിൽ നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12 മണി വരെ ബേപ്പൂർ പോസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം മൂന്നുമണിക്ക് ക്വട്ടേഷനുകൾ  തുറക്കും. പോർട്ട് ഓഫീസറുടെ പേരിൽ 5000 രൂപയുടെ ദേശസാത്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ക്വട്ടേഷനുകൾക്ക് ഒപ്പം അയക്കണം. കാൻറീൻ മുറി നേരിട്ട് കാണാൻ താല്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ മൂന്നു മണി വരെ തുറമുഖം ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2414863 

 
 
ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് കസ്റ്റംസ് റോഡിലുള്ള തുറമുഖ ഗോഡൗൺ ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് അടിസ്ഥാനത്തിൽ നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 മണിവരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് ക്വട്ടേഷൻ തുറക്കും. പോർട്ട് ഓഫീസറുടെ പേരിൽ 5000 രൂപയുടെ ദേശസാത്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ക്വട്ടേഷനുകൾക്ക് ഒപ്പം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2414863

date