Skip to main content

മുലയൂട്ടൽ വാരാചരണത്തിന് തുടക്കം

 

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജാറാം കിഴക്കേക്കണ്ടി നിർവഹിച്ചു. ഐ എ പി സെക്രട്ടറി ഡോ. കൃഷ്ണ മോഹൻ ആർ അധ്യക്ഷത വഹിച്ചു. 

ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ എ പി, എൻ എൻ എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെയാണ് 'ലോക മുലയൂട്ടൽ വാര'മായി ആചരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തവർക്ക് മെഡിക്കൽ കോളേജിലെ മുലപ്പാൽ ബാങ്ക് സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും അവസരം ലഭിച്ചു. ആഗസ്റ്റ് ഏഴിന് സിവിൽ സ്റ്റേഷനിലെ സ്ത്രീ ജീവനക്കാർക്കായി മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും. 

ഐ എം സി എച്ച് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ ദിനാചാരണ സന്ദേശം നൽകി. എൻ എൻ എഫ് പ്രസിഡന്റ് ഡോ. ടി പി ജയരാമൻ വിശിഷ്ടാതിഥിയായി. ജില്ലയിലെ ഗവൺമെന്റ്, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് നിയോനാറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദീപ വിശദീകരിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, എം സി എച്ച് ഓഫീസർ പുഷ്പ എം പി, ജില്ലാ നഴ്‌സിംഗ് ഓഫീസർ പ്രീതി പി പി, ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി ആന്റ് സി) ദിവ്യ സി എന്നിവർ സംസാരിച്ചു. ഐ എ പി പ്രസിഡന്റ് ഡോ. അജിത് കുമാർ വി.ടി സ്വാഗതവും ഐ എ പി സെക്രട്ടറി ഡോ. വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.

date