Skip to main content

ഭിന്നശേഷി അനധ്യാപക അപേക്ഷക്കായി ഫീസ് ഇടാക്കുന്നത് അന്വേഷിക്കണം

സംസ്ഥാനത്തെ ചില സ്വകാര്യ മാനേജ്മെന്റ് കോളജുകളിൽ ഭിന്നശേഷി അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷാ ഫീസായി 1,000 രൂപയിലധികം ഈടാക്കുന്ന സംഭവത്തെപ്പറ്റി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

പി.എൻ.എക്‌സ്3650/2023

date