Skip to main content
ജാഗ്രത സമിതി ഏകദിന പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് അംഗം ലതാകുമാരി ഉദ്ഘാടനം ചെയുന്നു

ജാഗ്രത സമിതി ഏകദിന പരിശീലന പരിപാടിസംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വകുപ്പിന്റെ നേതൃത്വത്തില്‍ പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തും പുളിക്കിഴ് ഐസിഡിഎസ് പ്രോജക്ടും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജാഗ്രത സമിതി ഏകദിന പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് അംഗം ലതാകുമാരി  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടിയുടെ നടത്തിയത്. പുളിക്കിഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. ജില്ലാതല ആസൂത്രണസമിതി അംഗം രമാ ദേവി, ട്രാന്‍സ്ജെന്‍ഡര്‍  ആക്റ്റീവിസ്റ്റുകളായ നക്ഷത്ര. വി. കുറുപ്പ്, നിരുപമ നിരഞ്ജന്‍ എന്നിവര്‍  ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്തുകളിലെ ജാഗ്രത സമിതി പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം ജില്ലാതല കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റെറ്റര്‍ ഡോ. അമല നടത്തി.  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ അനു, ബ്ലോക്ക് അംഗം ജിനു തോമ്പുംകുഴി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന കുമാരി, മാത്തന്‍ ജോസഫ്, കെ.ജി സഞ്ജു, നിരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ വനിതാ ശിശു വികസന സമിതി ഓഫീസര്‍ ശ്രീ അബ്ദുല്‍ ബാരി, പുളിക്കിഴ് സി ഡി പി ഒ ഡോ. പ്രീത കുമാരി, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ഡോ. സിനു. ഐ. പോള്‍, മറ്റു ജാഗ്രത സമിതി അംഗങ്ങള്‍, വാര്‍ഡ്തല ജാഗ്രത സമിതി കണ്‍വീനര്‍മാര്‍, ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  
 

date