Skip to main content
അടൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നല്‍കുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

റവന്യൂവകുപ്പ് കൂടുതല്‍ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കര്‍

റവന്യൂവകുപ്പ് കൂടുതല്‍ സുതാര്യവും അഴിമതി രഹിതവുമായി എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.റവന്യൂ വകുപ്പിനു കീഴിലെ അടിസ്ഥാന ഓഫീസുകളായ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ഈ ഓഫീസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അടൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നല്‍കുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ സ്‌പെഷ്യല്‍ ഫണ്ട് ഉപയോഗിച്ചാണ് അടൂര്‍ മണ്ഡലത്തിലെ കൂടുതല്‍ റവന്യൂ ഓഫീസുകളും ഈ ഓഫീസ് ആക്കി മാറ്റുന്നത്. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതിന്റെ ഭാഗമായാണ് അടൂര്‍ മണ്ഡലത്തിലെ അടൂര്‍ താലൂക്ക് ഓഫീസ്, കൊടുമണ്‍ വില്ലേജ് ഓഫീസ്, ഏഴകുളം വില്ലേജ് ഓഫീസ്, അങ്ങാടിക്കല്‍ വില്ലേജ് ഓഫീസ്, ഏറത്ത് വില്ലേജ് ഓഫീസ്, കടമ്പനാട് വില്ലജ് ഓഫീസ്, പള്ളിക്കല്‍ വില്ലജ് ഓഫിസ്, പന്തളം വില്ലേജ് ഓഫീസ്, പെരിങ്ങനാട് വില്ലേജ് ഓഫീസ്, കുരമ്പാല വില്ലേജ് ഓഫീസ്, തുമ്പമണ്‍ വില്ലേജ് ഓഫീസ്, പന്തളം തെക്കേക്കര വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ഡസ്‌ക് ടോപ്പുകളും ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും നല്‍കിയത്. ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗം ലഭ്യമാവാനും കാലതാമസം ഒഴിവാകാനും പറ്റുന്ന രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രവര്‍ത്തിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ നടന്ന ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, എല്‍ ആര്‍ തഹസില്‍ദാര്‍ മുംതാസ് പി എച്ച്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹരീന്ദ്രനാഥ് ആര്‍, ശ്രീകല ടി എസ് , സജീവ് എസ് , ദീപ സി, ഷഫിന എസ്, അടൂര്‍ ആര്‍ടിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി കെ പ്രദീപ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
   
 

date