Skip to main content
ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജില്‍  നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി,ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍ ,പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അനിത എന്നിവര്‍ ചേര്‍ന്ന് മാതൃ ശിശുസൗഹൃദആശുപത്രി പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

മാതൃ ശിശുസൗഹൃദആശുപത്രി ( എം.ബി.എഫ്.എച്ച്.ഐ) പുരസ്‌കാര നേട്ടവുമായി പത്തനംതിട്ട ജനറല്‍ ആശുപത്രി

ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃ -ശിശുസൗഹൃദ ആശുപത്രിക്കുള്ള പുരസ്‌കാരം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജില്‍  നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി,ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍ ,പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അനിത എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്താകെ 44 ആശുപത്രികളെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നവജാത ശിശുക്കളില്‍ 6 മാസം മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കാനും അതിന് ശേഷവും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതി, അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്ന മികച്ച പരിചരണം, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, കുട്ടികളുടെ വാര്‍ഡുകളില്‍ നല്‍കുന്ന സേവനങ്ങള്‍ എന്നിവ പരിഗണിച്ചാണ ്എം.ബി.എഫ്.എച്ച്.ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
   
 

date