Skip to main content

പകൽവീട് നാടിന് സമർപ്പിച്ചു

വലപ്പാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിർമിച്ച പകൽവീട്  വയോജന വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം  നാട്ടിക നിയോജകമണ്ഡലം എംഎൽഎ സി സി മുകുന്ദൻ  നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 13, 14, 17 വാർഡുകളിൽ നിന്നായി 83 വയോജനകളാണ് പകൽ വീടിനായി  രജിസ്റ്റർ ചെയ്തത്.

 രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പകൽവീടിന്റെ പ്രവർത്തനം. ഭക്ഷണവും  മാനസിക ഉല്ലാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഹെൽത്ത്‌ ചെക്കപ്പ്കളുമെല്ലാം പകൽ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് പകൽവീട് നിർമ്മിച്ചത്. 

പരിപാടിയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ  കെ എ തപതി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മല്ലികാദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ ഇ പിഅജയ്‌ഘോഷ്, കെ കെ പ്രഹർഷൻ, ഷൈൻ നെടിയിരിപ്പിൽ, രശ്മി ഷിജോ, ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്, സുരേന്ദ്രൻ നേടിയിരിപ്പിൽ,അംഗനവാടി ടീച്ചർമാർ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date