Skip to main content
അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് തെക്കേക്കര അങ്കണവാടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു

അങ്കണവാടി റോഡ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് തെക്കേക്കര അങ്കണവാടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിസന്ധിക്ക് പരിഹാരമാക്കുന്നത്. 85 മീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്.  ടൈൽ പാകി രണ്ടാഴ്ചക്കുള്ളിൽ പണിപൂർത്തീകരിക്കാനാണ് ലക്ഷ്യം. 

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസൺ തയ്യാലക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓവർസിയർ പ്രവീൺ, വാർഡ് മെമ്പർ വി.കെ.വിനീഷ്, മുൻ മെമ്പർ വി.കെ.കരുണാകരൻ, രാഷ്ട്രീയ കൃഷി പ്രതിനിധികൾ പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date