Skip to main content
തൃശൂർ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത കേരളം സീറോ വേസ്റ്റ് ക്യാമ്പയിൻ വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

സീറോ വേസ്റ്റ് ക്യാമ്പയിൻ വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

തൃശൂർ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത കേരളം സീറോ വേസ്റ്റ് ക്യാമ്പയിൻ വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. മച്ചാട് വട്ടേക്കാട്ട് നാരായണ മേനോൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്  
നടന്ന പരിപാടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഉദ്ഘാടനം ചെയ്തു.

തെക്കുംകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് എ അഖിൽ മാലിന്യനിർമാർജനത്തെകുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ ടി പ്രഭാകരൻ മാസ്റ്റർ, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷൈനി ജോസഫ്, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഗായത്രി ഹരിദാസ്, ബിബിൻ ജോസഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

date