Skip to main content

മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കോട്ടയം: പാലാ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ  കരൂർ ഗ്രാമപഞ്ചായത്തിൽ  വയോജനങ്ങൾക്കുള്ള സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണം - ഫിസിയോതെറാപ്പി എന്ന വിഷയത്തിൽ പാലാ ഹോമിയോ ഗവൺമെന്റ് ആശുപത്രി  മെഡിക്കൽ ഓഫീസർ അശ്വതി വി. നായർ വിഷയാവതരണം നടത്തി. ക്യാമ്പിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മെഡിക്കൽ ലബോറട്ടറി സർവീസിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ  പ്രമേഹം, കൊളസ്ട്രോൾ എന്നിവ കണ്ടെത്തുന്നതിനുള്ള രക്ത പരിശോധന സൗകര്യവും ഒരുക്കി. ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻമാരായ പ്രിൻസ് അഗസ്റ്റിൻ, വത്സമ്മ തങ്കച്ചൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ സാജു വെട്ടത്തേട്ട്, മോളി ടോമി, ആനിയമ്മ ജോസ്, കരൂർ ഗവൺമെന്റ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ജിൻസി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

 

date