Skip to main content

മെഡിക്കൽ ഓഫീസർ നിയമനം

കോട്ടയം: ഏറ്റുമാനൂരിലെ മെഡിക്കൽ കോളേജ് ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. അഭിമുഖം ഓഗസ്റ്റ് 14 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കും. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
 

date