Skip to main content

അറിയിപ്പുകൾ 

 അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് ശ്രീ. കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 26ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി ഓഫീസിലോ, വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലും (www.malabardevaswam.kerala.gov.in) അപേക്ഷ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374547     

അങ്കണവാടി ഹെൽപ്പർ ഒഴിവ് 

കൊടുവള്ളി ഐ സി ഡി എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 23ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ അയക്കേണ്ട വിലാസം : ഐ സി ഡി എസ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവള്ളി - 673 572 ഫോൺ : 0495 22111525  

ക്വട്ടേഷനുകൾ ക്ഷണിച്ചു 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ ലൈറ്റുകളും മറ്റ് ഇലക്ട്രിക്കൽ സാധനങ്ങളും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 20 /23-24 - ലൈറ്റുകളും മറ്റ് ഇലക്ട്രിക്കൽ സാധനങ്ങൾ വിതരണത്തിനുമുള്ള ക്വട്ടേഷൻ" എന്ന് പ്രത്യേകം രേഖപ്പെടുത്തി "പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട് വെസ്റ്റ് ഹിൽ പി ഒ, 673005" എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

date