Skip to main content

ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിക്ക് നാളെ തുടക്കമാകും

 

ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ പ്രൊജക്ട് ലോഞ്ചിംഗ് നാളെ (ആഗസ്റ്റ് 6) രാവിലെ 10.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. നല്ലളം കെ എസ് ഇ ബി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

ബേപ്പൂർ മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാകും. ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സിആർസി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

അർഹരായ എല്ലാ ഭിന്നശേഷി വിഭാഗക്കാർക്കും ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡുകൾ എന്നിവ ഉറപ്പാക്കുക, പൊതുസ്ഥാപനങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി സഹായ പദ്ധതികളുടെ പ്രയോജനങ്ങൾ അർഹരായ മുഴുവൻ പേർക്കും ലഭ്യമാക്കുക, തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടക്കും.

date