Skip to main content

അറിയിപ്പുകൾ 

  ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് വിവിധ തരം ഫാനുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 21 /23-24 -വിവിധ തരം ഫാനുകൾ" എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 11, ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.  

അപേക്ഷ ക്ഷണിച്ചു

എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകള്‍ക്ക് ഓൺലൈനായി (www.lbscentre.kerala.gov.in) അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ); പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി സി എ (എസ്), എസ് എസ് എല്‍ സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി സി എ), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2720250, 9745208363, 9895488303

കൂടിക്കാഴ്ച്ച 

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ / പ്രോജക്ടുകളില്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (ആണ്‍) (യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്സ് (ഡി എ എം ഇ)), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് (യോഗ്യത : ബി ഒ ടി  ബാച്‌ലർ ഓഫ്  ഒക്കുപ്പേഷണൽ തെറാപ്പി ), സ്പീച്ച് ആന്റ് ലാഗ്വേജ്  പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് (യോഗ്യത : ബി എസ്  എൽ പി തത്തുല്യം) എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് ഒമ്പതിനാണ് കൂടിക്കാഴ്ച. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മണിക്ക്  ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2371486

date