Skip to main content

അറിയിപ്പുകൾ 

അപേക്ഷ ക്ഷണിച്ചു 

എറണാകുളം ജില്ലയിലെ ഒരു  കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഹിന്ദി  ട്രാൻസ്‌ലേറ്റർ തസ്തികയിൽ സ്ഥിരം ഒഴിവ് (ശമ്പളം 32500-83800/-) നിലവിലുണ്ട്. ഉയർന്ന പ്രായപരിധി  35 വയസ്സ് (ഇളവുകൾ അനുവദനീയം).  ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചു ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ്  ഒരു വിഷയമായി പഠിച്ചു ഹിന്ദിയിൽ ഉള്ള ബിരുദാനന്തരബിരുദം, ഏതെങ്കിലും ഒരു സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ്  ട്രാൻസ്‌ലേഷൻ രണ്ടു രണ്ടുവർഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും  തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ്  എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.   
                

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് ഒഴിവ് 

ജില്ലയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം ഗവ. ഷോർട്ട് സ്റ്റേ ഹോം, ഗവ. മഹിള മന്ദിരം എന്നിവിടങ്ങളിലെ താമസക്കാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തി ആത്മവിശ്വാസം, മനോധൈര്യം, മാനസികാരോഗ്യം മുതലായവ തിരികെ കൊണ്ട് വരുന്നതിനായി 2023 സാമ്പത്തിക വർഷത്തിൽ പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റുമാരെ ആവശ്യമുണ്ട്. എം എസ്‌ സി സൈക്കോളജി, എം ഫിൽ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ആഗസ്റ്റ് 19ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750    

യോഗ പരിശീലകരെ ആവശ്യമുണ്ട്

ജില്ലയിൽ വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം ,ഗവ.  ഷോർട്ട് സ്റ്റേ ഹോം , ഗവ. മഹിള മന്ദിരം എന്നിവിടങ്ങളിലെ താമസക്കാർക്ക് യോഗ പരിശീലനം നൽകുന്നതിന് താല്പര്യമുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട് . യോഗ കോഴ്സ് പൂർത്തിയാക്കിയ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ആഗസ്റ്റ് 19ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750

date