Skip to main content

ലോക മുലയൂട്ടൽ വാരം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ സി ഡി എസ് സെല്ലിന്റെയും അഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു. മുതുകാട് പ്ലാന്റേഷനിലെ ജീവനക്കാർക്കായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു.
 
പ്ലാൻ്റേഷൻ ​ഗവ ഹെെസ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തം​ഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. സി ഡി പി ഒ ദീപ.കെ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്തം​ഗം വിനിഷ ദിനേശൻ, വെൽഫെയർ ഓഫീസർ സന്ധ്യ, ഐ സി ഡി എസ് സൂപ്പർവൈസർ തില എം നീതു വർഗ്ഗീസ്, അഭയ് പി, അനുമോൾ എന്നിവർ സംസാരിച്ചു. ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി ക്ലാസ്സ് നയിച്ചു. ജില്ലാതല ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ അനിത പി പി സ്വാഗതവും ജൂനിയർ സൂപ്രണ്ട് രാജേഷ് പി എ നന്ദിയും പറഞ്ഞു.

date