Skip to main content

മിഷൻ ഇന്ദ്രധനുഷ്: മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു

 

മിഷൻ ഇന്ദ്രധനുഷ് സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു  ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സതീശൻ, ഗവ. ജനറൽ ആശുപത്രി കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. ഷാജഹാൻ,  എന്നിവർ മാധ്യമ പ്രവർത്തകരുമായി സംവദിച്ചു. 

അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗർഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷൻ ഇന്ദ്രധനുഷ് 5.0. മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയുമാണ്.

കെ ജി എം ഒ എ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഷാലിമ റ്റി, എം.സി.എച്ച് ഓഫീസർ പുഷ്പ, പ്രോഗ്രാം ഓഫീസർമാരായ ടി സുരേഷ്, അനിൽ കുമാർ, എൻ.എച്ച്.എം കൺസൾട്ടന്റ് (ഡി ആന്റ് സി) ദിവ്യ സി, ഡോ. സുരേഷ് ടി.എൻ എന്നിവർ സംസാരിച്ചു.

date