Skip to main content

ചെള്ള് പനി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ചെള്ള് പനി റിപ്പോർട്ട് ചെയ്ത ലാസ്റ്റ് കല്ലോട് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്തം​ഗം അമ്പിളി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സരിത്ത് കുമാർ അധ്യക്ഷത വഹിച്ചു. 

പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ മനോജ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരവിന്ദാക്ഷൻ ഒ.സി, അബ്ദുൾ അസീസ് വി.ഒ, സുരേഷ് എം.പി എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ആശാ വർക്കർമാരായ സജിത സ്വാഗതവും സുലഭ പി.എം നന്ദിയും പറഞ്ഞു.

date