നാഷണല്‍ ലോക് അദാലത്ത് സെപ്തംബര്‍ ഒമ്പതിന്
കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള നാഷണല്‍ ലോക് അദാലത്ത് സെപ്തംബര്‍ ഒമ്പതിന് രാവിലെ 10 മണി മുതല്‍ നടക്കും. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കോടതികളില്‍ നിലവിലില്ലാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പരിഗണിക്കും. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. കൂടാതെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും സ്പെഷ്യല്‍ സിറ്റിങ് ഉണ്ടായിരിക്കും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ടാകും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ ആ അറിയിപ്പുമായി കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സെക്രട്ടറിയും സബ് ജഡ്ജിയുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് അറിയിച്ചു. ഫോണ്‍: 0490 2344666, 2993328.
- Log in to post comments