Post Category
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ സിദ്ധാന്ത സംഹിത സംസ്കൃത വകുപ്പില്‍ ഒരു ബയോസ്റ്റാറ്റിസ്റ്റീഷ്യന്റെ ഒഴിവുണ്ട്. ഈ തസ്തികയിലേയ്ക്ക് 'വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി ഓണറേറിയം വ്യവസ്ഥയില്‍ താത്കാലികമായി നിയമിക്കുന്നതിന് ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 7ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments