Skip to main content

പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം

 കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം. 'യു-വിന്‍' (U - WIN) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കി കുടുംബത്തിലെ കുത്തിവയ്പ്പെടുക്കേണ്ട അംഗങ്ങളെ രജിസ്റ്റര്‍ ചെയ്ത് തങ്ങള്‍ക്കു സൗകര്യപ്രദമായ തീയ്യതികളില്‍ സൗകര്യപ്രദമായ സ്ഥലത്തുള്ള കുത്തിവയ്പ്പ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു കുത്തിവയ്പ്പ് എടുക്കാം.'യു വിന്‍' പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു കുത്തിവയ്പ് എടുക്കുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഓണ്‍ലൈനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ഇതിനായി കുത്തിവയ്പ്പിന് വരുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാളുടെ അല്ലെങ്കില്‍ ഗര്‍ഭിണിയുടെ ആധാര്‍/ വോട്ടര്‍ ഐ.ഡി / പാന്‍ കാര്‍ഡ് മുതലായ ഏതെങ്കിലും ഒരു ഫോട്ടോ ഐഡി കാര്‍ഡും ഫോണ്‍ നമ്പറും കൊണ്ടുവരണം.

date