Skip to main content

ഫ്ലയർ പദ്ധതി ഉദ്ഘാടനം ചെയ്തു

അക്കാദമിക, കലാ, കായിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ മികവുറ്റ പ്രകടനം നടത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളേയും വിദ്യാര്‍ഥികളേയും പ്രാപ്തരാക്കാന്‍ ഫ്ലയർ പദ്ധതി ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച ഫ്ലയര്‍ (ഫ്യൂച്ചര്‍ ലേണിംഗ് അഡ്വാന്‍സ്മെന്റ് ആന്റ് റിജുവനേഷന്‍ ഇന്‍ എജ്യൂക്കേഷന്‍) പദ്ധതിയും പ്രദേശിക വികസനഫണ്ടുപയോഗിച്ച് സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഫ്ലയറിന്റെ നേതൃത്വത്തിലാരംഭിക്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ആദരിച്ചു. പദ്ധതിയുടെ ഭാഗമായ പരിശീലനത്തിലൂടെ നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അനുമോദിച്ചു. 21 വിദ്യാലയങ്ങളില്‍ നിന്നുള്ള പരീക്ഷയെഴുതിയ 60 വിദ്യാര്‍ഥികളെയും എന്‍.എം.എം.എസില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു. അതില്‍ പതിനാറ് പേരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തിയ ഡോ. കെ.എസ് സുകന്യ, ഒളിമ്പ്യന്‍ ജിജോ ജോര്‍ജ്, ആര്യമോള്‍ സന്തോഷ് എന്നിവരെ ആദരിച്ചു. വി.ടി രഞ്ജിത് പദ്ധതി വിശദീകരണം നടത്തി.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, എന്‍.എ അസൈനാര്‍, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സജി, ബത്തേരി എ.ഇ.ഒ ജോളിയാമ്മ മാത്യു, ജി.എച്ച്.എസ്.എസ് വടുവഞ്ചാല്‍ പ്രിന്‍സിപ്പാള്‍ കെ.വി മനോജ്, ബീനാച്ചി എച്ച്.എം. ടി.ജി സജി തുടങ്ങിയവര്‍ സംസാരിച്ചു.

date