Skip to main content

സുരക്ഷ 2023 ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച ഡിവിഷനെ അനുമോദിച്ചു

സുരക്ഷ 2023 ക്യാമ്പയിനിന്റെ കീഴില്‍ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ആറാം അമ്പുകുത്തി ഡിവിഷനെ അനുമോദിച്ചു. നഗരസഭ പൊതുമാരമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രമണ്യന്‍ എന്നിവരാണ് ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.

date