Skip to main content

ദേശീയ കൈത്തറി ദിനാചരണം:  മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു

 

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാചരണം  പറവൂർ  നഗരസഭ അധ്യക്ഷ  ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം കൈത്തറി മേഖല വളർച്ചയുടെ പാതയിലാണെന്നും ചേന്ദമംഗലം കൈത്തറി ലോകം മുഴുവനും അറിയപ്പെടുവാനുള്ള കാരണം ജീവനക്കാരുടെയും തൊഴിലാളികളുടെയും  ആത്മാർത്ഥ  പ്രവർത്തനമാണെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.
 
 പറവൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ  നടന്ന ചടങ്ങിൽ  ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെയും ഉന്നത വിജയം കരസ്ഥമാക്കിയ കൈത്തറി സംഘത്തിലെ  ജീവനക്കാരുടെ മക്കളായ വിദ്യാർത്ഥികളെയും ആദരിച്ചു.  ദേശീയ കൈത്തറി ദിനാഘോഷവുമായി ബന്ധപ്പെട്ട് കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സിനിമാതാരം അനുമോൾ ആദരിച്ചു. 

ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി. ആർ സിന്ധു,  ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ നഗരസഭ വാർഡ് കൗൺസിലർ ഇ.ജി ശശി, ജില്ലയിലെ കൈത്തറി സഹകരണ സംഘം പ്രസിഡന്റുമാരായ കെ.പി സദാനന്ദൻ, ടി.പി ബാലകൃഷ്ണൻ, പി.എസ് സജീവ്, എം.കെ വേണു, അജിത സുരേഷ്, ടി.എസ് ബേബി, ചേന്നമംഗലം കരിമ്പടം കൈത്തറി നെയ്ത്ത് സംഘം സെക്രട്ടറി സി.വി  അജിത് കുമാർ, കൈത്തറി നെയ്ത്ത് തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date