Skip to main content

ഓണം ഖാദി മേളയ്ക്ക് തുടക്കമായി

 

ഈ വര്‍ഷത്തെ ഓണം ഖാദി മേളയുടെ  ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ ബില്‍ഡിംഗ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം ആദ്യ വില്പനയും ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. കേരള ഖാദി

ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഓഗസ്റ്റ് 28 വരെയുള്ള വില്പനയ്ക്ക് 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ഇക്കാലയളവില്‍ ഖാദിയുടെ വില്‍പനശാലകളില്‍ നിന്നും വാങ്ങുന്ന ഓരോ 1000 രൂപയുടെ ഉല്‍പന്നങ്ങള്‍ക്കും ഓരോ സമ്മാനക്കൂപ്പണ്‍ നല്‍കും. ആഴ്ച തോറും ജില്ലാതല നറുക്കെടുപ്പിന് ശേഷം ഒക്ടൊബര്‍ 5 ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനം ഓല ഇലക്ട്രിക്ക് സ്‌കൂട്ടറുമാണ്. കൂടാതെ മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും ഒരാള്‍ക്ക് ഒരു പവന്‍ വീതം ഉണ്ടായിരിക്കും . ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര, കാക്കനാട്, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്പനശാലകളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കും. 

date