Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ 70000 നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 189 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ. യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കല്‍ ഹാജരാകണം. പ്രവൃത്തി പരിചയം  അഭികാമ്യം. ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.

date