Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെരിറ്റ് സ്കോളർഷിപ്പ്

        2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക് ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ച് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ് നൽകും.  വിദ്യാർഥി പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെയോ സ്കൂൾ മേധാവിയുടെയോ, ഓഫീസ് സ്റ്റാമ്പ് റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്കിന്റെ സർവീസ് വിവരം, കുടുംബവിവരം എന്നിവയടങ്ങുന്ന പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം.  അപേക്ഷകൾ 31നകം ലഭിക്കണം.  വിലാസംമാനേജിംഗ് ഡയറക്ടർകേരള സ്റ്റേറ്റ് എക്സ് സർവീസ് കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം.  ഫോൺ: 0471 – 2320771, 2320772.

പി.എൻ.എക്‌സ്3708/2023

date