Skip to main content

തൃക്കണ്ണാപുരത്ത് ചെണ്ടുമല്ലി വസന്തം

കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ തൃക്കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലിയും ജമന്തിയും രണ്ട് ഏക്കറില്‍ വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. 1357 തൊഴില്‍ ദിനങ്ങളെടുത്താണ് കൃഷി. തൃക്കണ്ണാപുരം ആഗ്രോ സര്‍വീസ് സെന്റര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍ പ്രവൃത്തിയുടെ ഭാഗമായാണ് വിളവെടുപ്പിന് തയ്യാറായ പൂപ്പാടം. 425089 രൂപ ചെലവാക്കിയ പ്രവൃത്തിയില്‍ തൊഴിലാളികള്‍ നിലമൊരുക്കി. കുടുംബശ്രീ പ്രവര്‍ത്തകരും ആഗ്രോ സര്‍വീസ് സെന്ററിലെ ജീവനക്കാരും വിത്ത് വിതച്ച് പരിപാലിച്ചു. വിത്ത്, വളം എന്നിവ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നാണ് നല്‍കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍ അനൂപ് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ എസ് സംഗീത, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഓണവിപണി ലക്ഷ്യമാക്കിയുള്ള കൃഷി.

date