Skip to main content

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

        സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒരു വർഷ (രണ്ടു സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും.  അപേക്ഷ 14നകം നൽകണം.  കൂടുതൽ വിവരങ്ങൾക്ക്: 0484 2556530 / 9447368199.  എൻജിനിയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി) കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം.  തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

പി.എൻ.എക്‌സ്3713/2023

date